Vidya Balan Reveals About Casting Couch <br /> <br />സിനിമാലോകത്തെ കാസ്റ്റിങ് കൌച്ചിനെക്കുറിച്ചും ദുരനുഭവത്തെക്കുറിച്ചും ഒക്കെ പല താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഈയടുത്ത് നിരവധി താരങ്ങള്‍ ഇത്തരം വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ഏറ്റവുമൊടുവില്‍ ബോളിവുഡ് താരം വിദ്യാ ബാലൻ ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ 20-ാം വയസ്സില്‍ ടിവി ഷോയുടെ ഓഡിഷന് പോയപ്പോഴുണ്ടായ ദുരനുഭവമാണ് വിദ്യാ ബാലന്‍ തുറന്ന് പറഞ്ഞത്. തുമാരി സുുലുവിന്റെ വിജയം ആഘോഷിക്കുന്നതിനിടയില്‍ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ വ്യക്തമാക്കിയത്. അച്ഛനൊപ്പമാണ് താൻ ഓഡിഷന് പോയത്. അതിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു. നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ വല്ലാതായി. പിന്നീട് ആ ടിവി ഷോയില്‍ തനിക്ക് അവസരം ലഭിച്ചു, പക്ഷേ അത് സ്വീകരിച്ചില്ലെന്നും വിദ്യ പറയുന്നു. <br />